ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം 

MAY 18, 2026, 10:31 AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി കേരള ഹൈക്കോടതി. 

ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതാണ് അന്വേഷണത്തിന് തടസമായിരിക്കുന്നത്. 

ജംഷഡ്പൂർ ലാബിൽ നിന്നാണ് പരിശോധനാ ഫലം വരേണ്ടത്. പത്ത് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് എസ്.ഐ.ടി ഇന്ന് കോടതിയിൽ വ്യക്തമാക്കി. 

vachakam
vachakam
vachakam

നേരത്തെ ഏപ്രിൽ അവസാന വാരം പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, മെയ് 18 ആയിട്ടും ഫലം വന്നില്ലെന്നാണ് വിവരം. 

മാർച്ച് 26 ന് കോടതി കേസ് പരിഗണിച്ച് അന്വേഷണത്തിൽ സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്ന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam