തിരുവനന്തപുരം:ശബരിമലയിലെ സ്വർണാപഹരണ കേസിൽ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്.
8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. ആരുടെയും പേര് പക്ഷേ എഫ്.ഐ.ആറിൽ ഇന്ന.
എ.പദ്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ൽ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വർണ പാളികൾ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി. പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ ശങ്കർദാസ്, കെ. രാഘവൻ എന്നിവരും അംഗങ്ങൾ ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
