ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസു റിമാൻഡിൽ.24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും കഴിയുക.പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്.
അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി. പിന്നീട് നവീകരണത്തിന് ശുപാർശ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനും ഇടപെടൽ നടത്തി. മറ്റ് പ്രതികളുമായി ചേർന്നും ഗൂഢാലോചന നടത്തി.
എൻ വാസുവിനെതിരെ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ, സ്വർണ കവർച്ച തുടങ്ങിയ ആരോപണങ്ങളാണുള്ളത്. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
