തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി.
പത്മകുമാറിനെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണവും എസ്ഐടിയുടെ കണ്ടെത്തലും. വിധിയുടെ പകർപ്പ് പുറത്ത് ലഭിച്ചു.
വേലി തന്നെ വിളവ് തിന്നെന്നും കോടതി നിരീക്ഷിച്ചു. പത്മകുമാറിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു.
തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്നും എസ്ഐടി പറഞ്ഞു. അതേസമയം കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസ് എടുക്കും .
പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
