തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത നടപടികളിലേക്ക് കടന്ന് പ്രത്യേക അന്വേഷണസംഘം. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുന്നത്. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
ഇന്ന് രാവിലെയാണ് കിളിമാനൂരുള്ള വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. എന്നാൽ എവിടെവച്ചാണ് ചോദ്യം ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങൾ എസ്ഐടി പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്