കോഴിക്കോട് : സ്വർണം മോഷണം പോയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അന്വേഷിച്ചു കണ്ടുപിടിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ.
ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ അയ്യപ്പസംഗമം വിജയിച്ചതിൽ അസഹിഷ്ണുതയുള്ളരാണ്. വിജിലൻസ് അന്വേഷണം പൂർത്തിയായാൽ ഇപ്പോൾ ആരാണോ ഇതിൻ്റെ പിന്നിലുള്ളത് അവർ തന്നെയാവും കുറ്റക്കാരാകുകയെന്നും കെ.കെ.ശൈലജ പറഞ്ഞു.
എൽഡിഎഫ് സർക്കാർ കേരളത്തിൽ ഇല്ലാതായാൽ ഇപ്പോൾ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലയ്‌ക്കും. എല്ലാ മാസവും നമ്മുടെ വീട്ടിലെത്തുന്ന ക്ഷേമ പെൻഷനുകളടക്കം കിട്ടാതാകും. അതുകൊണ്ട് എല്ലാവരും എൽഡിഎഫ് സർക്കാരിന് പിന്തുണ നൽകണമെന്നും കെ.കെ.ശൈലജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
