തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി. തന്ത്രി വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അനുമതി നല്‍കിയത്. ദ്വാരപാലക പാളികളാണ് ഇളക്കി പരിശോധിക്കുക.
അതേസമയം കട്ടിളപ്പാളിയും പരിശോധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പരിശോധന നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയാണ് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
