പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന് വ്യാജ പ്രചരണം. സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലാണ് വ്യാജ പ്രചരണം ശക്തമായത്.
ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രചരണത്തിന് പിന്നാലെ സൈബർ പൊലീസ് കേസെടുത്തു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് കേസെടുത്ത വിവരം കേരള പൊലീസ് പങ്കുവച്ചത്.
എഫ് ഐ ആർ നമ്പർ 2/2024 ആണെന്ന വിവരവും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്. വീഡിയോ വ്യാജമായി നിർമ്മിച്ച് പുറത്തുവിട്ട അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്