കോട്ടയം: ശബരിമല വിമാനത്താവളത്തില്‍ നിന്ന് തടസങ്ങള്‍ ഇല്ലെങ്കില്‍ 2030 ന് മുമ്പ് വിമാനം ഉയരും. സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍ 2223 ഏക്കറും പുറത്ത് 260 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 51 ശതമാനം സര്‍ക്കാര്‍ ഓഹരികളും ബാക്കി സ്വകാര്യ വ്യക്തികള്‍ക്കുമാകും.
കേന്ദ്ര വ്യോമയാന, പരിസ്ഥിതി വനം മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായി. കൂടുതല്‍ പ്രവാസികളുള്ള പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്കും നേട്ടമാകും. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബി.ജെ.പി താത്പര്യം കാട്ടുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയും ലഭ്യമായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്