കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റബര്‍ വില വീണ്ടും ഉയര്‍ന്നു. 200 രൂപയ്ക്ക് മേലെയാണ് നിലവിലെ വിലയെങ്കിലും പ്രതിസന്ധി മാറയിട്ടില്ലെന്നാണ് റബര്‍ കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഷീറ്റ് കിട്ടാനില്ലെന്നും വില വര്‍ധനവ് നേട്ടമുണ്ടാക്കുന്നില്ലെന്നുമാണ് റബര്‍ ഉല്‍പാദക സംഘങ്ങള്‍ പറയുന്നത്.
ഷീറ്റ് റബറിന്റെ ആഭ്യന്തര വിലയും രാജ്യാന്തര വിലയും കിലോഗ്രാമിന് 200 രൂപ കടന്ന് മുന്നേറുകയാണ്. അതേസമയം മാര്‍ക്കറ്റില്‍ ചരക്കുക്ഷാമം രൂക്ഷമാണ്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് വില കിലോയ്ക്ക് 200.50 രൂപയായിരുന്നു. ഷീറ്റ് റബറിന് സ്‌പോട്ട് വില 192.50 രൂപയാണെങ്കിലും 197 രൂപയ്ക്കു വരെ കച്ചവടം നടക്കുന്നുണ്ട്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ വില 201.84 രൂപയായി ഉയര്‍ന്നു. എന്നാല്‍, 197 രൂപ വരെ ഉയര്‍ന്ന ലാറ്റക്സ് വില 190ലേക്കു കൂപ്പുകുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കര്‍ഷകരില്‍ ഭൂരിപക്ഷവും ടാപ്പിങ് നിര്‍ത്തിയതാണു ചരക്കു ദൗര്‍ലഭ്യത്തിനു കാരണം. വില വര്‍ധനവിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. റബര്‍, ഷീറ്റാക്കാതെ ലാറ്റക്സായും ചിരട്ടപ്പാലായും വില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് വിലയുയരുമ്പോള്‍ പ്രയോജനം ലഭിക്കാതെ വരുന്നത്. റബര്‍ വില 200 കടക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നേട്ടമില്ലെന്നാണ് കര്‍ഷക കോണ്‍ഗ്രസ് അംഗം എബി ഐപ്പ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഓഗസ്റ്റില്‍ റബര്‍ വില 213 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വില വര്‍ധനവില്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. നിലവില്‍ റബര്‍ മരങ്ങള്‍ ഇലകൊഴിച്ച ശേഷം തളിരിട്ടു നില്‍ക്കുകയാണ് ഇതുമൂലം ബഹുഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. റബര്‍ വില 213 രൂപയിലെത്തിയ ഓഗസ്റ്റ് മാസവും മഴ മൂലം ഉത്പാദനം കുറവായിരുന്നു. കര്‍ഷകര്‍ റബര്‍ ഷീറ്റാക്കി സംഭരിച്ചു വയ്ക്കാത്തതാണ് വില ഉയരുന്നതിന്റെ പ്രയോജനം ലഭിക്കാത്തതിന് കാരണം. ലാറ്റക്സായും ചിരട്ടപ്പാലായും വില്‍പ്പന നടത്തുമ്പോള്‍ അതത് കാലയളവിലെ വില മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
