ആർ.എസ്.എസ് പ്രവർത്തകൻ സൂരജ് വധക്കേസ്; അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

AUGUST 5, 2025, 9:21 AM

കണ്ണൂർ: ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി.

പ്രതി മനോരാജിന് ജാമ്യവും കോടതി അനുവദിച്ചു. മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപ ബോണ്ട് ,തത്തുല്യ ആൾ ജാമ്യം എന്നിങ്ങനെയാണ് മറ്റ് വ്യവസ്ഥകൾ. 

അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേരാണ് കുറ്റക്കാർ.

vachakam
vachakam
vachakam

പത്താം പ്രതിയെ വെറുതെ വിട്ടിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്.

സിപഐഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam