കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അഭിനേതാക്കളായ ദിലീപിനേയും കാവ്യാമാധവനെയും ക്ഷണിച്ച് ആർഎസ്എസ്.
ഇരുവരുടെയും താമസ സ്ഥലത്തെത്തി ആർഎസ്എസ് നേതാക്കൾ അക്ഷതം കൈമാറി. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ്. സുദർശനനാണ് ഇരുവർക്കും അക്ഷതം കൈമാറിയത്. കഴിഞ്ഞ ദിവസം സ്വീകരിച്ച് നടൻ ശ്രീനിവാസനും അക്ഷതം കൈമാറിയിരുന്നു.
നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു. അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്