കണ്ണൂർ: റെയിൽവേ ട്രാക്കുകളുടെ ഇരുവശത്തും സുരക്ഷാ വേലികൾ നിർമ്മിക്കുന്നു. ആദ്യ ഘട്ടത്തിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെയുള്ള 530 കിലോമീറ്ററിലാണ് വേലി സ്ഥാപിക്കുക. ഇതിനായി 320 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ട്രെയിൻ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായാണ് വേലി നിർമ്മിക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളിലായി നിർമ്മാണം പുരോഗമിക്കുന്നു.
കന്നുകാലികളടക്കം പാളത്തിൽ കയറി ഇടിച്ചാൽ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു.
വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്