26 കോടിയുടെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ സൈപ്രസ് മാഫിയ 

SEPTEMBER 5, 2025, 11:23 PM

കൊച്ചി:  26 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ 'സൈപ്രസ് മാഫിയ' എന്ന് കണ്ടെത്തൽ. ഓൺലൈൻ ട്രേഡിങ് വഴി എറണാകുളം സ്വദേശിയിൽ നിന്ന് 26 കോടി രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തിരുന്നു.

സംഭവത്തിൽ കൊച്ചി സിറ്റി സൈബർ സെല്ലാണ് അന്വേഷണം നടത്തി വരുന്നത്. അന്വേഷണത്തിൽ ഡാനിയേൽ എന്ന വ്യക്തിയെ പ്രതി ചേർത്തിരുന്നു. ഡാനിയേൽ എന്നത് ഇയാളുടെ യഥാർത്ഥ പേരാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന് സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബർ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യൻ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോർണിയയിലാണ് സ്ഥാപനം രജീസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോൾ സെന്റർ പ്രവർത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് സംഘത്തിൽ ഒന്നിലേറെ മലയാളികൾ ഉൾപ്പെട്ടിട്ടുള്ളതായും സംശയമുണ്ട്.

ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന നാൽപ്പത്തൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. വാട്‌സാപ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാം വഴിയും സമ്പർക്കം പുലർത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam