റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല

JANUARY 26, 2026, 1:02 AM

തിരുവനന്തപുരം:   റിപ്പബ്ലിക് ദിനാഘോഷത്തിൽ തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി.

 റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്.

ഈ പ്രസം​ഗമാണ് ​ഗവർണ്ണർ വായിക്കാതെ പോയത്.  ഇതോടെ സർക്കാർ-ഗവ‍ർണർ പോര് പുതിയ തലത്തിലേക്കെന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. 

vachakam
vachakam
vachakam

 നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ വിവാദമായിരുന്നു

നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ച ഗവർണർ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ നിയമസഭാ സ്പീക്കർക്ക് കത്തുനൽകി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ട്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam