നാദാപുരം: തൂണേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി കണ്ടെത്തി.
തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. ആർ.എം.പി. രൂപവത്കരണംമുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ.
തിരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
