കോഴിക്കോട് : വടകര നഗരസഭയുടെ കരട് വാർഷിക പദ്ധതി രേഖയിൽ എം.എല്‍.എയുടെ പേര് മാറ്റി അച്ചടിച്ചതിനെതിരെ പ്രതിഷേധവുമായി ആര്‍എംപി.
വടകര എം.എല്‍.എയുടെ പേരിന്റ സ്ഥാനത്ത് കെ.കെ രമയ്ക്ക് പകരം സി.കെ നാണുവെന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
മനപൂര്‍വം മാറ്റി അടിച്ചതാണന്നും ഏറെനാളായി കെ.കെ.രമയോട് നഗരസഭ കാണിക്കുന്ന വിവേചനത്തിന്റ തെളിവാണിതെന്നും ആര്‍എംപി ആരോപിച്ചു.
ബുധനാഴ്ച ടൗൺഹാളിൽ നടന്ന വികസന സെമിനാറില്‍ വിതരണം ചെയ്ത 2024- 25 വർഷത്തെ വാര്‍ഷിക പദ്ധതി രേഖയിലാണ് ഗുരുതര തെറ്റ് കടന്നുകൂടിയത്.
എം എൽ എ യുടെ പേര് പരാമര്‍ശിക്കുന്നിടത്ത് കെ.കെ രമയ്ക്ക് പകരം മുൻ എം എൽ എ സി.കെ. നാണുവെന്നാണ്. ഏതാനും മാസം മുമ്പ് നഗരസഭയുടെ വൈസ് ചെയർമാനും സ്റ്റാന്റിംഗ് കമ്മറ്റിയംഗവും മാറിയിരുന്നു, ഇവരുടെയെല്ലാം പേര് കൃത്യമായി വാര്‍ഷിക രേഖയിലുണ്ട്. സി.പി.എം നേതൃത്വം നല്‍കുന്ന നഗരസഭ ഭരണസമിതി പ്രധാന പരിപാടികളില്‍ പോലും കെ കെ രമ എം.എല്‍.എയെ അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്