'അത്ര സോഷ്യൽ ആവേണ്ട'; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം

JULY 7, 2025, 5:26 AM

തിരുവനന്തപുരം: വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്ത്. പൊലീസ് ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി ആണ് ബറ്റാലിയൻ കമാണ്ടൻ്റ് പറയുന്നത്. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്. ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

അതേസമയം നവമാധ്യമ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും കമാണ്ടൻ്റ് അറിയിച്ചു. നേരത്തെ തന്നെ പൊലീസുകാരുടെ നവമാധ്യമങ്ങളുടെ ഉപയോ​ഗത്തെ സംബന്ധിച്ച് സർക്കുലർ പുറത്തിറങ്ങിയിരുന്നു. 

എന്നാൽ വ്യക്തി​ഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. വനിതാ ബറ്റാലിയനിൽ ഇത് നിരന്തരം വന്നുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam