പാലക്കാട്: എസ്ഐആറില്‍ പുതിയ പാസ്പോർട്ടുകാരുടെ പേര് ചേർക്കാൻ കഴിയാത്തത് പരിഹരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാസ്പോർട്ട് നമ്പർ എൻറർ ചെയ്യുന്നതിലെ നിയന്ത്രണമാണ് നീക്കിയത്.
പാസ്പോർട്ടിൽ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്ന നമ്പറുള്ളവർക്ക് നേരത്തെ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.ഇക്കാര്യം മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കമ്മീഷൻ വെബ്സൈറ്റിൽ മാറ്റം വരുത്തിയത്.
വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പ്രവാസി വോട്ടർ എന്ന ഗണത്തിൽ വോട്ട് ചേർക്കാൻ കഴിയുക. ഇതിന് പാസ്പോർട്ട് നമ്പർ നിർബന്ധമാണ്. പഴയ പാസ്പോര്‍ട്ടുകളിൽ ആദ്യം ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരവും പിന്നീട് 7 സംഖ്യകളുമാണ് ഉണ്ടാവുക .
ഈ രീതിയിൽ ഉള്ള പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാൻ തടസമില്ല . എന്നാൽ പുതിയ പാസ്പോർട്ടുകളിൽ ആദ്യ രണ്ട് ഇംഗ്ലീഷ് അക്ഷരത്തിന് ശേഷമാണ് നമ്പറുകൾ വന്നിരുന്നത്. ഇത്തരം പാസ്പോർട്ട് ഉള്ളവർക്ക് ഫോം 6A പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
