75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മികച്ച പരേഡ് ടീമുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. സായുധ പോലീസ് സേനകൾക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്.
മികച്ച പരേഡ് ടീമിനുള്ള പുരസ്കാരം ഡൽഹി പൊലീസ് മാർച്ചിങ് ബാൻഡിന്. മലയാളിയായ ശ്വേത സുഗതൻ ഐപിഎസായിരുന്നു ഡൽഹി പൊലീസിനെ നയിച്ചത്.
കിരൺ ബേദി ഐപിഎസിനു ശേഷം ഡൽഹി പൊലീസ് മാർച്ചിങ് ബാൻഡിനെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ശ്വേത സുഗതൻ ഐപിഎസ്. റിപ്പബ്ലിക് ദിന പരേഡിൽ ഇത് രണ്ടാം തവണയാണ് ശ്വേത ഡൽഹി പോലീസിൻ്റെ മാർച്ച് ബാൻഡിനെ നയിക്കുന്നത്.
പരേഡിലെ ഏറ്റവും ജനപ്രിയമായ മാർച്ചിംഗ് ഗ്രൂപ്പിനുള്ള അവാർഡ് സിആർപിഎഫ് വനിതാ പരേഡ് ഗ്രൂപ്പിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും. ഈക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്