വയനാട് മെഡിക്കൽ കോളജിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; പല ഉപകരണങ്ങളും പെട്ടി പോലും തുറന്നിട്ടില്ലെന്ന് റിപ്പോർട്ട് 

JULY 6, 2026, 12:47 AM

വയനാട്: വയനാട് മെഡിക്കൽ കോളജിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതായി ആരോപണം. വീൽചെയറുകൾ, ആശുപത്രി കട്ടിലുകൾ, സ്‌ട്രെച്ചറുകൾ, ലോൺട്രി മെഷീനുകൾ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങളാണ് ഉപയോഗശൂന്യമായ അവസ്ഥയിലുള്ളത്.

പല ഉപകരണങ്ങളും പെട്ടി പോലും തുറക്കാതെ ഗോഡൗണുകളിൽ കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ഭരണപരമായ കാലതാമസവും രാഷ്ട്രീയ ഇടപെടലുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശനം ഉയരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ഇതിന് പുറമെ ഓട്ടോക്ലേവ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്റർ മെഷീനുകൾ, മറ്റ് ചികിത്സാ ഉപകരണങ്ങൾ എന്നിവയും വിവിധ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്നതായി ആണ് ലഭിക്കുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam