കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം സംഭവിച്ചത്. കിടങ്ങൂര്‍ എൻഎസ്എസ് ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു.
പ്രശസ്ത സാഹിത്യക്കാരൻ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ വേണു, മുൻ കോട്ടയം എസ‍്‍പി എൻ രാമചന്ദ്രൻ എന്നിവര്‍ മക്കളാണ്. ഭർത്താവ്: പരേതനായ എം ഇ നാരായണക്കുറുപ്പ്. മരുമക്കൾ: ബീന പോൾ വേണുഗോപാൽ, അപർണ രാമചന്ദ്രൻ. സംസ്കാരം നാളെ ഏറ്റുമാനൂര്‍ കാരൂരിലെ വസതിയിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
