കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം. ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്‌മാനെയാണ് സഹ തടവുകാരനായ രഞ്ജിത്ത് ആക്രമിച്ചത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പിലായിരുന്നു സംഭവം നടന്നത്.ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടിയെറിഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
