കാനഡയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി ആന്‍ഡ് റീസിലിയന്‍സ് ബാങ്കില്‍ (DSRB) പങ്കാളിയാകേണ്ടതില്ലെന്ന് തീരുമാനിച്ച് ബ്രിട്ടന്‍. എങ്കിലും പ്രതിരോധ ധനസഹായ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ സഹകരണ ചട്ടക്കൂട് വികസിപ്പിക്കും. നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ വെല്ലുവിളികള്‍ സംയുക്തമായി നേരിടുന്നതിനും വെവ്വേറെയാണെങ്കിലും പരസ്പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ഇരു ഗവണ്‍മെന്റുകളും ധാരണയിലെത്തിയിട്ടുണ്ട്.
മള്‍ട്ടിലാറ്ററല്‍ ഡിഫന്‍സ് മെക്കാനിസം (MDM), ഡിഫന്‍സ് സെക്യൂരിറ്റി ആന്‍ഡ് റീസിലിയന്‍സ് ബാങ്ക് (DSRB) എന്നീ രണ്ട് സ്ഥാപനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ ആസ്ഥാനം, സംയുക്ത സംഭരണ പരിധികള്‍, അംഗങ്ങള്‍ക്കുള്ള വായ്പ വ്യവസ്ഥകള്‍, ഭാവിയിലെ പുതിയ അംഗങ്ങളുടെ ചേര്‍ക്കല്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതാണ് പദ്ധതിയില്‍ നിന്ന് ബ്രിട്ടന്‍ വിട്ടുനില്‍ക്കാന്‍ കാരണം. ഇതിനുമുമ്പും ഈ പദ്ധതിയില്‍ നിന്ന് ബ്രിട്ടന്‍ അകലം പാലിച്ചിരുന്നു. മാത്രമല്ല, പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ നേടാന്‍ ഡിഎസ്ആര്‍ബിയ്ക്ക് സാധിച്ചിട്ടില്ല.
പ്രതിരോധ നിക്ഷേപങ്ങള്‍ വേഗത്തിലാക്കുക, നാറ്റോ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ ഏകോപിപ്പിച്ച് സംഭരണച്ചെലവ് കുറയ്ക്കുക എന്നിവയ്ക്കാണ് എംഡിഎം പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പ്രതിരോധ വ്യവസായങ്ങള്‍, വിതരണ ശൃംഖലകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്കും വ്യക്തിഗത പരമാധികാര വായ്പകള്‍ക്കുമാണ് ഡിഎസ്ആര്‍ബി കൂടുതല്‍ ഊന്നല്‍ നല്‍കുക. വളര്‍ന്നുവരുന്ന വ്യാവസായിക മുന്‍ഗണനകളിലും തന്ത്രപ്രധാനമായ ധനകാര്യ വെല്ലുവിളികളിലും അടുത്ത പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തക്കവണ്ണമാണ് ഇരു സ്ഥാപനങ്ങളും രൂപകല്‍പ്പന ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
