ഷാർജ: കൊല്ലം സ്വദേശിനിയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവനത്തിൽ അതുല്യ സതീഷിനെയാണ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ദുബായിലെ കെട്ടിടനിർമ്മാണ കമ്പനിയിൽ എൻജീനിയറായ ഭർത്താവ് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുൻപ് ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട് എന്നും ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നരവർഷം മുൻപാണ് അതുല്യയെ ഇവിടെ കൊണ്ടുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്