കൊച്ചി: കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം വേണമെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ.
യുവതിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇന്നലെ പൊലീസ് ജീപ്പിലിരുന്നും കുഞ്ഞിനെ കൊലപ്പെടുത്തുന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചുവെന്നാണ് യുവതി പറഞ്ഞതെന്നും ബന്ധു പറഞ്ഞു.
മൂന്നുവയസുകാരിയെ കൊന്ന കേസ്; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
അവള്‍ ഭര്‍ത്താവിനോട് പറഞ്ഞത് കുട്ടിയെ കൊലപ്പെടുത്തുന്ന തരത്തിലേക്ക് നിങ്ങളുടെ പ്രവര്‍ത്തനം പോയി ഇനി എന്നെയും കൂടെ കൊലപ്പെടുത്താനാണോ നിങ്ങള്‍ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത് എന്നാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയോട് മോശമായാണ് പെരുമാറിയിരുന്നത്.
കയ്യേറ്റ ശ്രമം വരെയുണ്ടായിട്ടുണ്ട്. യുവതി കുഞ്ഞിനെയും കൊണ്ട് അടുത്തിടെ ഒരാഴ്ച്ചയോളം വീട്ടില്‍ വന്ന് താമസിച്ചിരുന്നു. അവിടെ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മാതാവും ഭര്‍തൃകുടുംബത്തില്‍ നിന്ന് നല്ല അനുഭവമല്ല ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്