തിരുവനന്തപുരം: ഡിജിപിയിറക്കിയ സർക്കുലർ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം.
പൊലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കികൊണ്ട് ഡിജിപി ഉത്തരവിറക്കിയത്.
പൊലീസ് യൂണിഫോമിൽ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇതിന് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും റീൽസ് ചിത്രീകരിച്ച സംഭവമുണ്ടായത്.
ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്. എസ്ഐയും അസോസിയേഷൻ ഭാരവാഹികളുമടക്കം റീൽസിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
