തിരുവനന്തപുരം: ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത ജാഗ്രത. സുരക്ഷയുടെയും അന്വേഷണത്തിന്റെയും ഭാഗമായി നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്.
മലപ്പുറം കലക്ട്രേറ്റിൽ പൊലീസ് പരിശോധന. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തുകയാണ്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു.
കോഴിക്കോടും പൊലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആണ് പൊലീസ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ബീച്ചിലും ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
