പാല്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

SEPTEMBER 5, 2025, 10:51 PM

കോഴിക്കോട് : ഓണക്കാലത്ത്  പാല്‍വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഓണക്കാലത്ത് പൊടിപൊടിച്ചു.

ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിക്കുന്നു.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചെന്നതും ഏറെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam