തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ലെന്ന് ആർസിസി 

OCTOBER 9, 2025, 2:52 AM

തിരുവനന്തപുരം: മരുന്ന് മാറി നൽകിയ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ.

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിശദീകരണവുമായി രം​ഗത്ത് എത്തിയത്. 

തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ലെന്നും രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർസിസി അറിയിച്ചു. മരുന്ന് മാറി നൽകിയ ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്നും ആർസിസി വ്യക്തമാക്കി. 

vachakam
vachakam
vachakam

ഇതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ ഡ്രഗ് കൺട്രോളറുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുന്നേ ഫാർമസി ജീവനക്കാർ പാക്കറ്റിൽ മരുന്നു മാറിയത് കണ്ടെത്തിയെന്നും ആർസിസിയുടെ വിശദീകരണം.

പാക്കറ്റുകളിൽ എറ്റോപോസൈഡ് 50MG എന്നാണ് എഴുതിയിരുന്നത്. പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100MG എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതോടെ ടെമോസോളോമൈഡിന്റെ വിതരണം നിർത്തിവച്ചതായി ആർസിസി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam