മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘രാവണപ്രഭു’ പുതിയ ദൃശ്യാനുഭവങ്ങളോടെ പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നു. വിസ്മയിപ്പിക്കുന്ന 4K അറ്റ്മോസ് സാങ്കേതികവിദ്യയിൽ ഒരുക്കിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യും.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, അദ്ദേഹത്തിൻ്റെ മകൻ കാർത്തികേയൻ, മുണ്ടക്കൽ ശേഖരൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ മായാത്ത ഓർമ്മകളാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ എവർഗ്രീൻ ചിത്രം, റീ-റിലീസിനായി ഒരുക്കി 4K അറ്റ്മോസിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ഈ രണ്ടാം വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
‘രാവണപ്രഭു’ റീ-റിലീസിനൊരുങ്ങുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കി നടൻ മോഹൻലാൽ വീഡിയോ സന്ദേശവുമായി എത്തി. 24 വർഷങ്ങൾക്കിപ്പുറവും ചിത്രത്തെ അന്നത്തെപ്പോലെ തന്നെ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു.
#Ravanaprabhu 4K hits the screens on October 10! pic.twitter.com/o8iC7pt5WE
— Mohanlal (@Mohanlal) October 5, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്