ആർ ശ്രീലേഖക്കെതിരെ രൂ​ക്ഷ വിമർശനവുമായി റവാഡ ചന്ദ്രശേഖർ 

APRIL 26, 2026, 8:59 AM

തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്രതിഷേധത്തിൽ ആർ ശ്രീലേഖക്കെതിരെ വിമർശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

വട്ടിയൂർകാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി.

കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നായിരുന്നു ഐപിഎസ് അസോസിയേഷനിലെ ചോദ്യം.

vachakam
vachakam
vachakam

സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡിജിപി ടിപി സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡിജിപിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിരുന്നു. പിന്നാലെയാണ് റവാഡ ചന്ദ്രശേഖറും രം​ഗത്ത് വന്നത്. 

ആർ ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവ്വം പെരുമാറണമെന്നുമായിരുന്നു റവാഡ ചന്ദ്രശേഖറിൻ്റെ പ്രതികരണം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam