തിരുവനന്തപുരം: സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം.
ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും. സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു.
ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്ന കൊടിയ യാതനകൾ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോൾ തന്റെ ജീവിതമെന്നും കടുത്ത ഒറ്റപ്പെടുത്തലും കല്ലേറും കാരണം കൂടെയുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടുപോയെന്നും സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തി.
നിലവിൽ മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള തങ്ങൾ മൂന്ന് പേർ ഉപജീവനം നടത്തുന്നതെന്ന് സിസ്റ്റർ റാണിറ്റ് പറഞ്ഞു. സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചതെന്ന് അവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
