കൊച്ചി: കേസും വിവാദങ്ങളും തൻ്റെ കരിയറിനെ ബാധിച്ചുവെന്ന് റാപ്പർ വേടൻ. പുലി പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം.
വിവാദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എല്ലാവർക്കും പേടി ആയ പോലെയാണ് തോന്നുന്നത്. ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിലും അദ്ദേഹം മറുപടി പറഞ്ഞു.
താൻ മുൻപും ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്ന് വേടൻ പറഞ്ഞു. താൻ വിശ്വസിക്കുന്നത് അബേദ്‌കർ രാഷ്ട്രീയത്തിലാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടൻ പ്രതികരിച്ചു.
ഈ സമയം കടന്നു പോകും. ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പറഞ്ഞു. ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻആർ മധുവാണ് റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്