ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളുടെയും മാനസികനില പരിശോധിച്ചതായി റിപ്പോർട്ട്. മാവേലിക്കര അഡീഷനല്‍ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ച് പരിശോധന നടത്തിയത്.
അതേസമയം ഒരു പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷമാണ് മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ചത് എന്ന റിപ്പോർട്ടും ഉണ്ട്. രാവിലെ 10.30ന് ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടുവരെ തുടര്‍ന്നു. പിന്നീട് പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.
പ്രതികളുടെ മാനസികാരോഗ്യം സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ജയിലിലെ പെരുമാറ്റം സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോർട്ടും 25ന് മുമ്പ് ഹാജരാക്കാൻ മാവേലിക്കര അഡീഷനല്‍ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കുന്ന കോടതി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടശേഷം ശിക്ഷ വിധിപറയും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്