“സീനിയോറിറ്റിയും പിന്തുണയും പരിഗണിക്കണം”; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല

MAY 5, 2026, 6:01 AM

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താന്‍ പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണെന്നും സീനിയോറിറ്റി മാനദണ്ഡമാക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“എംഎല്‍എമാരില്‍ നിന്നും മോശമല്ലാത്ത പിന്തുണ ലഭിക്കും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനമെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി അധ്യക്ഷന്‍ക്ക് ഉണ്ട്. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം അടിസ്ഥാനമാക്കിയാവാം തീരുമാനം,” എന്നും ചെന്നിത്തല വ്യക്തമാക്കി.

ഘടകകക്ഷികളുമായി യാതൊരു തര്‍ക്കവും ഉണ്ടാകില്ലെന്നും, ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇതുവരെ തലഎണ്ണല്‍ നടന്നിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ സാധിക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും പിണറായി വിജയൻക്കെതിരെ ജനങ്ങള്‍ വ്യക്തമായ വിധി എഴുതി എന്നും അദ്ദേഹം പറഞ്ഞു. “യുഡിഎഫിന് 80-ന് മുകളില്‍ സീറ്റുകള്‍ ലഭിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പോസിറ്റീവ് അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയം,” എന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam