കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം പാലാ ബിഷപ് ഹൗസിലെത്തിയത്.
സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.സഭയുമായുള്ള പ്രശ്‌നങ്ങൾ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യ വികാരി ജനറാൾ മോൺ.ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ ചേർന്ന് രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ചു.
ബി.ജെ.പി നേതാക്കളായ അഡ്വ.ഷോൺ ജോർജ്, ലിജിൻ ലാൽ, രജ്ഞിത് ജി. മീനാഭവൻ തുടങ്ങിയവരും സംസ്ഥാന അദ്ധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം മാർ കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
