തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
സ്ഥിരം വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
വി സി നിയമനം ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും രാജ്ഭവന്‍ പറയുന്നു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം.
ചാന്‍സലറുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവരുന്നു എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. ഹര്‍ജിയില്‍ കക്ഷിചേരാന്‍ യുജിസിയും ആലോചിക്കുന്നുണ്ട്. സേർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാൻസലറായ തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കുന്നത്.
സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് സുധാന്‍ഷു ധൂലിയ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സര്‍വകലാശാലകള്‍ക്കും വെവ്വേറെ പട്ടികയാണ് ജസ്റ്റിസ് ധൂലിയ തയ്യാറാക്കിയത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വി സി നിയമനത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ധൂലിയയുടെ തീരുമാനം. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയയെ സുപ്രീം കോടതി നിയമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്