തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ആനന്ദിന്റെ ബന്ധുക്കളുമായി രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്ന് ആനന്ദിന്റെ ബന്ധുക്കളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സന്ദർശനമെന്നാണ് സൂചന.
ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന നേതാവ് സി ശിവൻകുട്ടി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
