'ഡീസൽ അടിക്കാൻ പണം ചോദിച്ചതിനാൽ 100 രൂപ നൽകി'; തിരുവനന്തപുരത്തെത്തിയ അഘോരികളെ താൻ കൊണ്ടുവന്നതല്ലെന്ന് രാജീവ് ചന്ദ്രശേഖർ

MARCH 24, 2026, 3:50 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താൻ കൊണ്ടുവന്നതല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രചാരണത്തിനിടയിൽ വഴിയിൽ കണ്ടവരാണെന്നും, ഡീസൽ അടിക്കാൻ പണം ചോദിച്ചതിനാൽ 100 രൂപ നൽകിയതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ചതാണെന്ന അവകാശവാദവുമായി ചില അഘോരികൾ അടുത്തിടെ തിരുവനന്തപുരത്തെത്തി രാജീവിനെ കണ്ടു അനുഗ്രഹം നൽകി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നെന്ന വിവാദത്തിലും രാജീവ് പ്രതികരിച്ചു. അത്തരം ഒരു സീൽ വന്നതിനെക്കുറിച്ച് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത് വ്യാജമാണോ എന്ന് തനിക്ക് അറിയില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam