തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രത്യേകിച്ച് ഇന്നും നാളെയും (മാർച്ച് 18, 19) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
ഇടിമിന്നൽ ഗുരുതര അപകടങ്ങൾക്ക് കാരണമാകാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. മനുഷ്യജീവിതത്തിനും മൃഗങ്ങൾക്കും മാത്രമല്ല, വൈദ്യുത സംവിധാനങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം ഉണ്ടാകാൻ ഇടയുണ്ട്.
അതേസമയം, മേഘാവൃതമായ കാലാവസ്ഥ തുടങ്ങുന്ന സമയത്ത് തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും വ്യക്തമായി കാണാനാവില്ലാത്തതിനാൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്