കോഴിക്കോട്: കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ലെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വേ. കേരളത്തിലെ രണ്ട് റെയില്‍ പാതകളിലൂടെ ഓടിക്കാവുന്നതില്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകള്‍ കേരളത്തിലെ രണ്ടുപാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നു.കേരളത്തില്‍ മൂന്നാം റെയില്‍പ്പാതയോ കണ്ണൂരോ കാസര്‍കോട്ടോ റെയില്‍വേ യാര്‍ഡോ ഉണ്ടെങ്കില്‍ ഒരു ട്രെയിന്‍ കൂടി അനുവദിക്കാമെന്ന് റെയില്‍വേ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തില്‍ ഇല്ലെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആശങ്കയാണ്. കഴിഞ്ഞ 20 വര്‍ഷമായി ചെന്നൈയില്‍ നിന്ന് മലബാറിലേക്ക് പുതിയ തീവണ്ടികളൊന്നും തന്നെ അനുവദിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രതിദിനമുള്ള മൂന്ന് വണ്ടികളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായെങ്കിലും റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
