പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യെ തെളിവെടുപ്പിനായി തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ചു. ശേഷം അടൂര്‍ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. പ്രതിയുമായി പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍നിന്ന് പുലര്‍ച്ചെ 5.30-നാണ് പോലീസ് സംഘം പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ അറസ്റ്റ് കാലാവധി. ഇതിനകംതന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണസംഘം ശ്രമിക്കുന്നത്. അതേസമയം രാഹുല്‍ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.
പാലക്കാട്ടെ ഹോട്ടല്‍മുറിയില്‍നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ രാഹുല്‍ പറഞ്ഞുകൊടുത്തിട്ടില്ല. രാഹുല്‍ യഥാര്‍ഥത്തില്‍ താമസിച്ചിരുന്ന വസതിയില്‍നിന്ന് മറ്റൊരു ഫോണ്‍ കണ്ടെത്തിയിരുന്നു. അതില്‍ രാഹുലിന്റെയും മറ്റു രാഷ്ട്രീയക്കാര്‍ക്കൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. ലാപ്ടോപ്പ് എവിടെയെന്നതിലും രാഹുല്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇത് വീട്ടിലുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ 15-ന് ഉച്ചവരെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 16-ന് ജാമ്യാപേക്ഷ പരിഗണിക്കും.ചൊവ്വാഴ്ച രാഹുലിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കസ്റ്റഡി അപേക്ഷ മാത്രമാണ് പരിഗണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
