പത്തനംതിട്ട: വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുലിതേ വരെ ചെയ്തിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന.
പുലർച്ചെ വീട് വളഞ്ഞാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് മുട്ടി വിളിച്ചപ്പോഴാണ് ഉണർന്നതെന്നും കോളിങ് ബെല്ലടിക്കാൻ തയ്യാറാകാതെ വീടിന്റെ നാല് വശത്തും നടന്ന് ജനലിലും കതകിലും കൊട്ടുകയാണ് പൊലീസ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
READ MORE: രാഹുൽ മാങ്കൂട്ടത്തലിനെ റിമാൻഡ് ചെയ്യാൻ സാധ്യത
എന്താണ് കാര്യമെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പറയാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും മഫ്തിയിലും യൂണിഫോമിലും വൻസംഘം പൊലീസാണ് എത്തിയതെന്നും അവർ വെളിപ്പെടുത്തി.
ഇവരുടെ ഒരു രീതി കണ്ടപ്പോൾ രാഹുൽ എന്താ ഭീകരവാദിയാണോ? എനിക്കത് മനസിലാകുന്നില്ല.
വാതിലിൽ ചെന്നിട്ട് പൊലീസുദ്യോഗസ്ഥരോട് സാറേ കാര്യം പറ എന്ന് പറഞ്ഞപ്പോൾ പൊളിറ്റിക്സ് എന്ന് ഉത്തരം നൽകിയെന്നും വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുലിതേ വരെ ചെയ്തിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്