തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പീഡന പരാതി നൽകിയ യുവതിക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും.
പ്രിയപ്പെട്ട സഹോദരി, തളരരുത്. കേരളം നിനക്കൊപ്പം ഉണ്ട് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ മുൻപ് നടത്തിയ ‘ഹു കെയേഴ്സ്’ എന്ന പ്രതികരണത്തിന്, ‘വി കെയർ’ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പ്രതികരണം.
തനിക്കെതിരേ ഉയർന്ന ആരോപണങ്ങളോട് പരിഹാസപൂർണമായ പ്രതികരണങ്ങളാണ് നേരത്തെ രാഹുൽ നടത്തിയിരുന്നത്. ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തിന് മുമ്പിൽ എല്ലാം തെളിയിക്കും. ഹു കെയേഴ്സ്’തുടങ്ങിയ രാഹുലിന്‍റെ പ്രതികരണങ്ങൾ വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
