തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭച്ഛിദ്ര പരാതിയില്‍ പരാതിക്കാരന്‍ അഡ്വ. ഷിന്റോയുടെ മൊഴിയെടുത്തു.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഡ്വ. ഷിന്റോ പറഞ്ഞു.
ഇപ്പോള്‍ നടന്നത് പ്രാഥമിക മൊഴിയെടുപ്പാണ്. തന്റെ മുന്നില്‍ ലഭിച്ച എല്ലാ തെളിവുകളും കൈമാറിയെന്നും ഷിന്റോ മാധ്യമങ്ങളോട് പറഞ്ഞു.
ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഈ ശബ്ദസന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. കൂടാതെ മറുവശത്തുള്ള വ്യക്തി പരാതി നല്‍കാതെ അന്വേഷണം മുന്നോട്ട് പോവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്