കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ തുടരുന്നതിനിടെ കെ. സുധാകരനോട് പ്രവർത്തകരെ സമ്മർദത്തിലാക്കരുതെന്ന് അഭ്യർത്ഥിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കണ്ണൂരിൽ സുധാകരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ പ്രവർത്തകർ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. അതല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പദവികളേക്കാൾ പ്രവർത്തകരുടെ മനസ്സിലുള്ള സ്ഥാനം വലിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരനെ സ്നേഹിക്കുന്ന പ്രവർത്തകരെ ബുദ്ധിമുട്ടിലാക്കരുതെന്നും, അദ്ദേഹത്തിനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യം പ്രവർത്തകർക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്നു ചിന്തിക്കണമെന്നും രാഹുല്‍ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
