തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബംഗലൂരിൽ നിന്ന് രാഹുല്‍ കടന്നുകളഞ്ഞു.
ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് - കർണാടക അതിർത്തിയായ ബംഗലൂരിൽ എത്തിയെന്നാണ് വിവരം ലഭിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബംഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്.
ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മൂന്ന് കാറുകളാണ് രാഹുൽ മാറിക്കയറിയത് എന്നാണ് വിവരം. പോളോ കാറിലാണ് തമിഴ്നാട് അതിർത്തി വരെ രാഹുൽ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
