തൃശ്ശൂർ: കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അവധി അപേക്ഷ വന്നിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ.
രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായുള്ള അറിയിപ്പ് സ്പീക്കറുടെ ഓഫീസിൽ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് രേഖാമൂലമോ വാക്കാലോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷംസീർ പറഞ്ഞു.
സെപ്തംബർ പതിനഞ്ചിനായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അവധിയുമായി ബന്ധപ്പെട്ട അപേക്ഷയൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
അറിയിപ്പ് ലഭിച്ചാൽ നിയമസഭയുടെ നടപടിക്രമങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
