പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ രൂക്ഷമായ പ്രതികരണം.
മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
'ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാന്‍ അല്ല. ഞാന്‍ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളില്‍ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവര്‍ ഷാഫി പറമ്പിലിനെ, വി ടി ബല്‍റാമിനെ, പി കെ ഫിറോസിനെ, ടി സിദ്ദിഖിനെ, ജെബി മെത്തറിനെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയില്‍ പോയി വീഴരുത്', രാഹുല്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.
കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ മുതല്‍ യുവനിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടതും തമ്മില്‍ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യമാണെന്നും രാഹുല്‍ പറയുന്നു.
നേതാക്കള്‍ തൊട്ട് നിങ്ങള്‍ വരെ ദുര്‍ബലപ്പെട്ടാല്‍ ദുര്‍ബലമാകുന്നത് കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്